ഈ രാശിക്കാർക്ക് അപ്രതീക്ഷിത സൗഭാഗ്യം, പ്രണയസാഫല്യം, പുതിയ വാഹനം വാങ്ങും, നിങ്ങളുടെ രാശിഫലം
മേടം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും.
ഇടവം - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യ മാകും. ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകും.
മിഥുനം - സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം.
ചിങ്ങം - ഉദരരോഗത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
കന്നി - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും. പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.
തുലാം - ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദര സ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ഉന്നത വ്യക്തികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും.

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമുണ്ടാകും.
ധനു - പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥിത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചെലവ് ഉണ്ടാകും.
മകരം - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതി കള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്.
കുംഭം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. .
മീനം - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും. അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം കര്‍മ്മരംഗത്ത് തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും.












Click it and Unblock the Notifications