Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും, യാത്രകള്‍ ആവശ്യമാകും, പുതിയ ജോലി ലഭിക്കും, ഇന്നത്തെ രാശിഫലം

കർക്കിടകം രാശിക്കാർ ഇന്നത്തെ ദിവസം സാഹസിക പ്രവൃത്തികളിൽ ഏർപ്പെടരുത്. അപകടം ഉണ്ടാകാനുളള സാധ്യതയുണ്ട്. ഇവർക്ക് ദൈവാനുകൂല്യം ഉണ്ടാകും. മിഥുനം രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.

മേടം - വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.

ഇടവം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. യാത്രകള്‍ ക്ലേശകരം. വീടുവിട്ടു നില്‍ക്കും. ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും.

Today Horoscope in Malayalam

മിഥുനം - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം.

കര്‍ക്കടകം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം.

ചിങ്ങം - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹനത്തില്‍ സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും.

കന്നി - ചെലവിനങ്ങള്‍ കുറയ്ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും.

Today Horoscope in Malayalam

തൂലാം - സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

വൃശ്ചികം - കൃഷിയില്‍ ശ്രദ്ധ കുറയരുത്. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും.

ധനു - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

മകരം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്നു മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ആഢംബര വസ്തുക്കളില്‍ താത്പര്യം കൂടും. ആരാധനാലയങ്ങള്‍ക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. പരീക്ഷാദികളില്‍ വിജയ സാദ്ധ്യത. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

കുംഭം - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.

മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അന്വേഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും. ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ ആവശ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+