Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാരാണോ? എങ്കിൽ വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, പലവിധത്തില്‍ സാമ്പത്തികനേട്ടം

astrology

മകം, പൂരം, ഉത്രം നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും. മനസ്സിന് സന്തോഷം അനുഭവപ്പെടും. ഇവർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്രം, അത്തം, ചിത്തിര നാളുകാർക്ക് പുതിയ സംരംഭം തുടങ്ങാൻ ഇത് നല്ല സമയമാണ്. ഇവരുടെ ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വിദേശത്തുനിന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും വിഷമതകള്‍ ഉണ്ടാവാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. യാത്രാഗുണം ഉണ്ടാകും. മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പര്യം കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില വിഷമഘട്ടം ഉണ്ടാകും. ബന്ധു വിരോധത്തിനും സാധുത. വിദേശത്തു നിന്നും മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

മനഃസന്തോഷം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരഗുണവും യാത്രാനേട്ടവും ഉണ്ടാകും. പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പ്രശസ്തിയും ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാനവസരം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്ക്കുന്നവര്‍ക്ക് സ്ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ബന്ധുഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ ത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍ പെടാതെ ശ്രദ്ധിക്കണം. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+