വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും, രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - നിസ്സാര കാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. ഈശ്വരാധീനത്താല്‍ ആപത്തുകള്‍ ഒഴിഞ്ഞുപോകും. ദമ്പതികള്‍ തമ്മില്‍ ഐക്യത്തോടെ കഴിയും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - പുതിയ തൊഴില്‍ ചെയ്യുവാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ചിലര്‍ മനസ്സില്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തരങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത കാണിക്കും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. പെട്ടന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. സഹോദര ഗുണം ഉണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഇന്ന് ഒരു നൂതന സുഹൃത്ബന്ധം ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അനാവശ്യകാര്യങ്ങള്‍ക്കു പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തിക പ്രതിസന്ധി മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും.












Click it and Unblock the Notifications