വാഹനമോ ഭൂമിയോ സ്വന്തമാക്കും, കാര്യതടസ്സങ്ങൾ മാറും, അപ്രതീക്ഷിതമായി പണച്ചെലവുണ്ടാകും, രാശിഫലം
മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.
ഇടവം - രാഷ്ട്രീയക്കാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. മാതാവിന്റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും.
മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കര്‍ക്കടകം - ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. വീടുവിട്ടു നില്‍ക്കാനിടവരും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.
കന്നി - എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം ശാന്തമാകും. സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മാതാവിന് രോഗസാധ്യത കാണുന്നു.
തുലാം- ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം.

വൃശ്ചികം - കര്‍മരംഗത്തു മാറ്റങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വരുവ് ചെലവുകള്‍ ഒത്തുപോകും. ലഘുവായ അസുഖങ്ങള്‍ തലപൊക്കും. ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് താല്‍പര്യം കൂടും.
ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മകരം - തൊഴില്‍ത്തര്‍ക്കങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വല്ലാതെ അസ്വസ്ഥതപ്പെടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ബന്ധുഗുണം ഉണ്ടാകും.
കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും.
മീനം - പ്രതിസന്ധികളില്‍ സുഹൃത്‌സഹായം ഉണ്ടാകും. കാര്യവിഘ്‌നങ്ങള്‍ മാറും. യാത്രാവേളയില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും.












Click it and Unblock the Notifications