വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ രാശിക്കാർ പറക്കാൻ ഒരുങ്ങിയിരുന്നോളൂ, നിത്യജ്യോതിഷം
ചിങ്ങം രാശിക്കാർ ഇന്നത്തെ ദിവസം തങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിലെ ചിലവുകൾ കൂടും. നിങ്ങൾ വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ അത് സാധിച്ചേക്കും. കന്നി രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായി ചില യാത്രകൾ വേണ്ടി വരും.
മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക.

ഇടവം - കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
കര്‍ക്കടകം - കലാ-കായിക രംഗത്ത് അവസരങ്ങള്‍ കുറയും. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. ഉദ്യോഗസ്ഥര്‍, തങ്ങളുടെ കര്‍മ്മരംഗത്ത് ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്ക് സാധ്യതയുണ്ട്. ഏത് കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക.
ചിങ്ങം - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധിക്കുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു.
കന്നി - സദാചാര ബോധത്തോടെ പ്രവര്‍ത്തിക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പൊതുവെ ഗുണാത്മകമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അധികവും നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും.
തുലാം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

വൃശ്ചികം - വിദ്യാഭ്യാസരംഗത്തു നേട്ടങ്ങളുണ്ടാകും. നല്ല കുടുംബജീവിതം നയി ക്കാനാകും. വിദേശയാത്രാമോഹം നടക്കും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. വിവാഹാദികാര്യങ്ങളില്‍ കാലതാമസമുണ്ടാകും.
ധനു - സഹോദരങ്ങളില്‍ നിന്നോ സഹോദര സ്ഥാനീയര്‍ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
മകരം - ആരോഗ്യക്ലേശങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരീക്ഷകളില്‍ ശോഭിക്കാനാവും. പുതിയ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു.
കുംഭം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും.
മീനം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. ഗുണദോഷ സമ്മിശ്ര സമയമാണ് കാണുന്നത്. സര്‍വ്വ ദോഷശാന്തിക്കായി ഒരു മഹാസുദര്‍ശന ഹോമം നടത്തുന്നത് ഉത്തമം.












Click it and Unblock the Notifications