പണമുണ്ടാക്കാനുളള വഴികൾ തുറന്ന് കിട്ടും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, പുതിയ വീട്ടിലേക്ക് മാറും, രാശിഫലം
മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.
ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക് ചില്ലറ റിപ്പയര്‍ ആവശ്യമായി വരും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും.
മിഥുനം - ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

കര്‍ക്കടകം - സഹോദരങ്ങളില്‍ നിന്ന് പല നേട്ടം ഉണ്ടാകും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും.
ചിങ്ങം - ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണ മുഖേന ഗാര്‍ഹിക സുഖം കുറയും.
കന്നി - ആര്‍ഭാടജീവിതം മൂലം പണച്ചെലവ് ഉണ്ടാകും. ഭൂസ്വത്ത് സംബന്ധമായ ക്രയവിക്രയത്തില്‍ ഏര്‍പ്പെടും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. കച്ചവടക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ചെറുയാത്ര ഫലപ്രദമാകും. കുടുംബത്തില്‍ ചില മംഗളകാര്യം നടക്കാനിടയുണ്ട്.
തുലാം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.

വൃശ്ചികം - ഉദ്ദേശിച്ച കാര്യം നേടാന്‍ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്തിയും പ്രദര്‍ശിപ്പിക്കും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.
ധനു - സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും.
മകരം - ജനങ്ങള്‍ക്കിടയില്‍ പ്രശസ്തി വര്‍ധിക്കും. ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈവശംവന്നുചേരും. വാഹനങ്ങളില്‍നിന്ന് വരുമാന വര്‍ധനവുണ്ടാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.
കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭീവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മനസിന് വിഷമമുണ്ടാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.
മീനം - ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താന്‍ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications