Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം നടക്കും, വരുമാനം കൂടും, വീട്ടിൽ സമാധാനം, രാശിഫലം

സ്വന്തമായി ഒരു വീട് നിർമ്മിക്കണം എന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്ന തുലാം രാശിക്കാരാണോ നിങ്ങൾ? എങ്കിൽ ഇതാണ് പറ്റിയ സമയം. ഈ രാശിക്കാർക്ക് കാര്യവിജയമുണ്ടാകും. മാത്രമല്ല ഇന്ന് സുഹൃത്തുക്കൾ വഴിയും നേട്ടമുണ്ടാകും. മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് വായിക്കാം

മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം. നിലനില്‍ക്കും. ധനസമൃദ്ധി ഫലം. സന്താന ശ്രേയസ്സും കുടുംബഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്ടങ്ങള്‍ കാണുന്നു. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം.

Today Horoscope in Malayalam

ഇടവം - തീര്‍ത്ഥ യാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. കാര്യവിജയവും ഉണ്ടാകും.

മിഥുനം - നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. സര്‍വ്വകാര്യസിദ്ധി കൈവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും.

കര്‍ക്കടകം - അകല്‍ച്ചയിലുള്ളവരോട് അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കളിക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും.

ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ആഗ്രഹിച്ചതു നടക്കും. ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വര്‍ധിക്കും. മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കണം.

കന്നി - ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകും. ആരോഗ്യകാര്യത്തില്‍ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും.

Today Horoscope in Malayalam

തുലാം - ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വര്‍ധിക്കും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. നൂതന സംരംഭം തുടങ്ങും. കാര്യവിജയവും ഉണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.

വൃശ്ചികം - അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. മക്കളുടെ കാര്യങ്ങളില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നില്‍ക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന് അല്‍പം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും.

ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ ഫലം. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. പ്രണയസാഫല്യം കാണുന്നു. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.

മകരം - സ്വയം തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ് വിപുലീകരിക്കും. പുതിയ വ്യാപാരം തുടരും.

കുംഭം - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. പൊതുപ്രവര്‍ത്തകര്‍ക്കു മികവ് കുറയും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും.

മീനം - ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. വിദേശത്തുള്ളവ രില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. ഭയഭക്തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+