ഈ രാശിക്കാർക്ക് ബെസ്റ്റ് ടൈം, ആഗ്രഹിക്കുന്നത് സാധിക്കും, നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാം
ഇന്ന് അത്തം. ഇന്നത്തെ ദിവസം നല്ല കാര്യങ്ങൾ മാത്രം നടക്കണേ എന്നാകും എല്ലാവരുടേയും ആഗ്രഹം. രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ? ധനസമ്പാദനത്തിൽ, ആരോഗ്യ കാര്യത്തിൽ, ബിസിനസ്സ് രംഗത്ത്, കുടുംബകാര്യങ്ങളിൽ, വരുമാന കാര്യത്തിൽ എന്താണ് നിങ്ങളുടെ രാശി ഫലം എന്ന് വിശദമായി വായിച്ചറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുകൈകാര്യം ചെയ്യണം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേ ര്‍പ്പെടുന്നതിനാല്‍ മന-സമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. ര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.












Click it and Unblock the Notifications