• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ നാൾ ഏതാണ്? കൈ നീട്ടിയിരുന്നാൽ മാത്രം മതി, ഭാഗ്യം ഏത് വഴിക്കും വരാം, നാള്‍ ഫലം അറിയാം

  • By Anil Perunna
Google Oneindia Malayalam News

രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമോ എന്ന് നോക്കാം. കുംഭം രാശിക്കാർക്ക് സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും.

മീനം രാശിക്കാർക്ക് ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. നിങ്ങളുടെ നാൾ എതാണ്? നാൾഫലം വിശദമായി അറിയൂ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4)

മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ അന്തസ്സ് വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്ബന്ധമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.

മിന്നിത്തിളങ്ങുന്ന രാജയോഗം; ധനലാഭത്തിന്റെ വഴികള്‍ തെളിയും: ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍മിന്നിത്തിളങ്ങുന്ന രാജയോഗം; ധനലാഭത്തിന്റെ വഴികള്‍ തെളിയും: ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബത്തിലെ സ്വസ്ഥതക്കുറവ് പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വാഹനലാഭം ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകും.

നിങ്ങളെക്കാള്‍ ഭാഗ്യവാന്മാരില്ല..തീര്‍ച്ച! വരാന്‍ പോകുന്നത് സുവര്‍ണകാലംനിങ്ങളെക്കാള്‍ ഭാഗ്യവാന്മാരില്ല..തീര്‍ച്ച! വരാന്‍ പോകുന്നത് സുവര്‍ണകാലം

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

English summary
Today Horoscope in Malayalam: which is your zodiac sign? know how you will get lucky today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X