വാഹനമോ ഭൂമിയോ സ്വന്തമാക്കും, ഇന്റര്‍വ്യൂകളില്‍ വിജയിക്കും, വാങ്ങാനും വില്‍ക്കാനും പറ്റിയ സമയം, നാൾഫലം
മേടം - എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദിഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും.
ഇടവം - കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

കര്‍ക്കടകം - പ്രവര്‍ത്തനശൈലി മാറും. ധനനഷ്ടം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും.
ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.
കന്നി - പരുഷമായി പെരുമാറും. മാനസിക അസ്വസ്ഥത ഉണ്ടാകും. നിയമഞ്ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക് ഉണ്ടാകാതെ നോക്കണം.
തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

വൃശ്ചികം - ധീരതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും. കായികരംഗങ്ങളില്‍ ശോഭിക്കും. പലകാര്യങ്ങളിലും ഉദാരമായ നിലപാട് സ്വീകരിക്കും.
ധനു - സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖനേ ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
മകരം - സന്താനങ്ങള്‍ക്കു വിവാഹകാര്യം ശരിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യും.
കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.
മീനം - ചെറുയാത്രകള്‍ ആവശ്യമാകും. വരുമാനം വര്‍ധിക്കും. വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണ്.












Click it and Unblock the Notifications