ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, പണമുണ്ടാക്കാൻ പല വഴികളും തുറക്കും, ശത്രുക്കൾ കൂടും, രാശിഫലം
മിഥുനം രാശിക്കാർക്ക് വിവാഹ കാര്യത്തിൽ തടസ്സം നേരിടും. ഇവർ സാമ്പത്തികമായി നേട്ടമുണ്ടാക്കും. അതേസമയം ചിലവും വർധിക്കും. ചിങ്ങം രാശിക്കാർക്ക് ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. നിങ്ങളുടെ രാശിഫലം അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാക്ചാതുര്യം പ്രകടമാകും. പുതിയ സംരംഭ ത്തിന് പറ്റിയ സമയമല്ല. തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പല വഴികളും തുറന്നുകിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - മാതൃഗുണം ഉണ്ടാകും. വിവാഹ കാര്യത്തില്‍ തടസ്സത്തിനു സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഗൃഹഭരണകാര്യത്തില്‍ അലസത ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മനസ്സിന് അകാരണ അസ്വസ്ഥത ഉണ്ടാകാം. ഉദ്യോഗ ത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. ഗൃഹത്തില്‍ ബന്ധുസമാഗമം ഉണ്ടാകും. സന്താനഗുണം ഉണ്ടാകും. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയം നടക്കും. തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടകള്‍ അനുഭവപ്പെടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തനിടയാകും. കലഹസ്വഭാവം ഒഴിവാക്കണം. യാത്രാഗുണം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും തടസ്സത്തിനു സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. നൂതനഗൃഹനിര്‍മ്മാണത്തിന് സാഹചര്യം ഒത്തുചേരും. മനസ്സിന് വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസാധ്യത. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവത്തിനു സാധ്യത. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദേശത്തുനിന്നും സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും. മാതൃഗുണം ഉണ്ടാകും. മാതാവിന് രോഗസാധ്യത കാണുന്നു.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസ മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്‌സഹായം ഉണ്ടാകും. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.












Click it and Unblock the Notifications