Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബറടിക്കുമോ നിങ്ങൾക്ക്? ഈ രാശിക്കാർക്ക് ഭാഗ്യപുഷ്ടി, ഇന്നത്തെ രാശിഫലം അറിയാം

25 കോടി ഒന്നാം സമ്മാനത്തുകയുളള ഓണം ബംബർ ലോട്ടറി ആർക്കടിക്കും എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് കേരളം. നിങ്ങളായിരിക്കുമോ ആ ഭാഗ്യവാൻ/ ഭാഗ്യവതി? രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങളെ ഭാഗ്യദേവത കടാക്ഷിക്കുമോ എന്ന് അറിയാം

മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. പോലീസുദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സാധ്യത. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും.

Today Horoscope in Malayalam

മിഥുനം - പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. കര്‍മരംഗത്തു സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങള്‍ക്കായി ധനം വിനിയോഗിക്കും.

കര്‍ക്കടകം - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും. നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

ചിങ്ങം - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണമില്ലാതെ യാതൊരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുത്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും.

കന്നി - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

Today Horoscope in Malayalam

തുലാം - ബിസിനസുകാര്‍ക്ക് തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പോലും അകലുവാന്‍ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം.

വൃശ്ചികം - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി സമയത്തു തന്നെ പൂര്‍ത്തീകരിക്കും. സര്‍വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം.

ധനു - വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി കൂടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും ചിലര്‍ മനസില്‍ ഇഷ്ടപ്പെടാത്തരീതിയില്‍ പെരുമാറും. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവര്‍ത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം.

മകരം - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും. നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

കുംഭം - സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് രോഗദുരിതാവസ്ഥ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. അനാവശ്യചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

മീനം - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും. സ്ഥാനപ്രാപ്തി, ബന്ധുഗുണം എന്നിവ ഉണ്ടാകും. പഠനത്തില്‍ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തില്‍ തീര്‍പ്പികല്‍പിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+