Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരെ സുഹൃത്ത് കടൽ കടത്തും, ആഗ്രഹിച്ച ജോലി വിദേശത്ത്, ആഘോഷം, രാശിഫലം

കുംഭം രാശിക്കാർ പല ആപത്തുകളിലും പെടും. എന്നാൽ സ്വന്തം ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടും. ഇവർക്ക് പുതിയ സുഹൃത്തുക്കളുണ്ടാകും. മകരം രാശിക്കാർക്ക് പണം സമ്പാദിക്കാൻ പല വഴികളും തുറന്ന് കിട്ടും. നിങ്ങളുടെ രാശിഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സാമ്പത്തികപ്രശ്‌നങ്ങള്‍ കൂടും. അനാവശ്യ സംസാരം ഒഴിവാക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. തൊഴില്‍രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹ നിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം അനുഭവപ്പെടും. സംസാരം മുഖേന ശത്രുക്കള്‍ കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. മുന്‍കോപം നിയന്ത്രിക്കണം. ഉന്നതവ്യക്തികളുമായി ബന്ധമുണ്ടാക്കാന്‍ അവസരം ഉണ്ടാകും. സഹോദര സ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ധനലാഭം ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. വിദേശത്തുള്ള സുഹൃത്തിന്റെ സഹായത്താല്‍ വിദേശത്ത് നല്ല ജോലി ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്പര്യം കൂടും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സന്താനങ്ങള്‍ മുഖേന മനഃസമാധാനം കുറയും. യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഭാവി കാര്യങ്ങളെക്കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.

Today Horoscope in Malayalam

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്ന പ്രയോജനം ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താത്ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. വിനോദയാത്രകളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പലവഴികളും തുറന്നു കിട്ടും. വിദേശത്തു നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. ആഢംബര വസ്തുക്കളില്‍ ഭ്രമം കൂടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പര മായി ധാരാളം മത്സരങ്ങള്‍ നേരിട്ടും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ ഉപരിപഠനത്തിന് യാതൊരുവിധ തടസവും വരില്ല. മനസിന് വിഷമമുണ്ടാക്കുന്ന അനുഭവങ്ങളുണ്ടാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+