Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ സൂക്ഷിക്കണം, അപകീർത്തിക്ക് സാധ്യതയുണ്ട്, ലോൺ തിരിച്ചടക്കാനാകില്ല, രാശിഫലം

മിഥുനം രാശിക്കാരായ ആളുകൾ വിദേശത്ത് പോകാൻ ശ്രമിക്കന്നുണ്ടെങ്കിൽ ഇത് അനുകൂലമായ സമയമാണ്. ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. കന്നി രാശിക്കാർക്ക് ജോലിയിൽ അപ്രതീക്ഷിതമായി സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. രാശിഫലം വായിക്കാം..

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷനും സാമ്പത്തികനേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രധാരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതി വിശേഷമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - കര്‍മ്മസംബന്ധമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. അപ്രതീക്ഷിത സ്ഥലം മാറ്റത്തിന് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ജീവിതപങ്കാളിയെ കണ്ടെത്തും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ചെലവുകള്‍ കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി കൂടും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അപകീര്‍ത്തിക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സ്ഥലമോ വീടോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കണം. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+