Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിയിൽ അകപ്പെടും, ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കും, ദുഃഖ വാര്‍ത്തകൾ, നാൾഫലം

മകയിരം, തിരുവാതിരം, പുണര്‍തം നാളുകാരുടെ കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും. ഈ നാളുകാർ ചതിയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഇവർക്ക് സങ്കടകരമായ വാർത്തകൾ കേൾക്കേണ്ടി വരും. നിങ്ങളുടെ നാൾ ഏതാണ്, ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചു വരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും.

thulam

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടി വരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു. പിതാവിനു ശ്രേയസ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍ നിന്ന് വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ കഴിയും. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍രംഗത്ത് ചില പ്രശ്‌നത്തിനു സാധ്യത. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും. കേസുകളില്‍ വിജയം.

astrology

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ഉദ്ദേശം സാധിക്കും. കര്‍മരംഗത്ത് ചില മാറ്റം വരുത്തിയെന്നു വരും. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പ്രശ്‌നം മധ്യസ്ഥര്‍ മുഖേന പരിഹരിക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സഹപ്രവര്‍ത്തകര്‍ അസൂയയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. പുതിയ ബിസിനസ്സ് പങ്കാളിയെ ലഭിക്കും. വീട് പുതുക്കിപ്പണിയാന്‍ അനുകൂല സമയമാണ്. ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+