Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദു:ഖം അനുഭവിക്കും; മനഃസമാധാനം നഷ്ടപ്പെടും, നിങ്ങളുടെ നാൾഫലം അറിയാം

മേടം - ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു കൂടും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും.

ഇടവം - വാഹനം മാറ്റിവാങ്ങാന്‍ നിര്‍ബന്ധിതനാകും. കുടുംബസമേതം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മരംഗത്ത് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേസുകളില്‍ വിജയിക്കും.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. മുന്‍കോപം നിയന്ത്രിക്കുക.

Horoscope in Malayalam

കര്‍ക്കടകം - സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവര്‍ത്തകരുടെ അലസതമാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി - സാമ്പത്തികബുദ്ധിമുട്ടുകളാല്‍ ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരും. വരവിനെക്കാള്‍ ചെലവു കൂടും. ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

Horoscope in Malayalam

വൃശ്ചികം - കുടുംബാന്തരീക്ഷം സന്തോഷകരമാകും. വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കു തടസ്സം ഉണ്ടാകില്ല. പുണ്യസ്ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം - വിദ്യാര്‍ത്ഥികള്‍ക്കു ശ്രദ്ധേയമായ നേട്ടം സാധ്യമാകും. തൊഴിലന്വേഷകര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും.

കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

മീനം - ചെലവ് കര്‍ശനമായി നിയന്ത്രിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രൊമോഷന്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+