'വിദേശത്തേക്ക് പറക്കാം, എടുത്തുചാടി തീരുമാനിക്കരുത്, എല്ലാ കാര്യത്തിലും വിജയം', രാശിഫലം
ചിങ്ങം രാശിക്കാരുടെ ജീവിതത്തിലേക്ക് ഇന്നത്തെ ദിവസം പുതിയ പ്രണയബന്ധം കടന്നുവരാനുളള സാധ്യതയുണ്ട്. വരുമാനം കൂടും. നാളുകളായി കാണാതിരുന്ന ബന്ധുക്കളെ കാണാനാകും. നിങ്ങളുടെ രാശിഫലം അറിയാം.
മേടം - പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്ടമാകും. പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികള്‍ വര്‍ധിക്കും.

ഇടവം - എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍ നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്തുക്കച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
മിഥുനം - നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും.
കര്‍ക്കടകം - മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും.
ചിങ്ങം - കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും. വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും.
കന്നി - തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ ക്കായി സമയം ചിലവഴിക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും.

തുലാം - പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. കാർഷികരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും. ഏത് പ്രതികൂല പരിതസ്ഥിതിയേയും അതിജീവിച്ച് ഉദ്ദേശ്യം സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും.
വൃശ്ചികം - സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും. സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും.
ധനു - സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹത്തിൽ തീരുമാനമാകും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്. മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്. ആരോഗ്യനില മെച്ചപ്പെടും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിന് സാധ്യത.
മകരം - മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം.
കുംഭം - മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്. യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി ഉണ്ടാവും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും. അധികാര സ്ഥാനങ്ങളില്‍ എത്തിച്ചേരും.
മീനം - പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.












Click it and Unblock the Notifications