പുതിയ ജോലി ലഭിക്കും, സാമ്പത്തിക പുരോഗതി, വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനം, ഇന്നത്തെ നാൾഫലം
കർക്കിടകം രാശിക്കാരായ ആളുകൾക്ക് ഇന്ന് അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകാനുളള സാധ്യത കാണുന്നു. ഇവർ ചെയ്യുന്ന ജോലി മാറി മറ്റൊന്നിലേക്ക് പ്രവേശിക്കു. ഇവർക്ക് സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം
മേടം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും.

ഇടവം - പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. ധനനഷ്ടങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കച്ചവടക്കാര്‍ സൂക്ഷിക്കുക. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാം.
മിഥുനം - ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.
കര്‍ക്കടകം - മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും. അവിചാരിത ധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍ വഴി സഹായം ഇവ ഫലം. പുതിയ ജോലി ലഭിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല പ്രയാസങ്ങളും ഉണ്ടാകും.
ചിങ്ങം - വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.

കന്നി - ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും. ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്ക് സാധ്യത കാണുന്നു. സുഹൃത്ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാം. വിവാഹാദികാര്യങ്ങളില്‍ കാലതാമസമുണ്ടാകാം.
തുലാം - വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
വൃശ്ചികം - ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.

ധനു - പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കും. അനാവശ്യ ചിന്തകള്‍ക്ക് മനസ്സനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.
മകരം - വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ കാണുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ധനപരമായ ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം
കുംഭം - കുടുംബത്തില്‍ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും.
മീനം - യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. പുതിയ ജോലി ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങു ന്നതിന് കഴിയും. വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങള്‍ കാണുന്നു.












Click it and Unblock the Notifications