Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് തടസ്സങ്ങളെല്ലാം നീങ്ങും, പുതിയ വീട്ടിലേക്ക് മാറും, ദൂരയാത്രകള്‍ വേണ്ടിവരും, രാശിഫലം

തുലാം രാശിക്കാർക്ക് ദാമ്പത്യപരമായി ഇത് നല്ല കാലമാണ്. വിലപിടിപ്പുളള ഗൃഹോപകരണങ്ങൾ ഇവർക്ക് വാങ്ങാൻ സാധിക്കും. ചിങ്ങം രാശിക്കാർക്ക് വിദേശത്ത് നിന്ന് ധനലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഏതു കാര്യമാരംഭിച്ചാലും തടസം കൂടാതെ നടത്തും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലം.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ഗൃഹസംബന്ധമായ ചെലവുകള്‍ കൂടും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധി വരെ മാറി കിട്ടും. മത്സരപരീക്ഷകളില്‍ വിജയ സാധ്യത. കര്‍മ്മ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. സന്താനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശങ്ങള്‍ക്ക് സാധ്യത. ദൂരയാത്രകള്‍ വേണ്ടിവരും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടും അനുഭവപ്പെടും.

Today Horoscope in Malayalam

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. ദാമ്പത്യപരമായി നല്ല കാലം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. സംസാരത്തില്‍ മിതത്വം പാലിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദര സ്ഥാനീയര്‍ക്ക് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും.
പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികനേട്ടം ഉണ്ടാകും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+