പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും, കട ബാധ്യത കുറയ്ക്കാനാകും. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, നാൾഫലം
മേടം - മുന്‍കോപം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. സന്താനലബ്ധിക്കായ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.
ഇടവം - ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഊഹക്കച്ചവടം ലാഭകരമാകും. കട ബാധ്യത കുറയ്ക്കാനാകും. പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും.
മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

കര്‍ക്കടകം - സാമ്പത്തിക പരാധീനതകള്‍ മാറും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദര സഹായം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. അധികച്ചെലവുകള്‍ ഒഴിവാക്കാനാകും. കുടുംബാംഗങ്ങളുടെ സഹകരണം ഗുണം ചെയ്യും. നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ചിങ്ങം - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും.
കന്നി - വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. നേതൃപദവി ഏറ്റെടുക്കും. കര്‍മഗുണം കുറയാനിടയുണ്ട്. കുടുംബപരമായി മെച്ചപ്പെട്ട സമയമാണ്. സന്താനശ്രേയസ്സുണ്ടാകും.
തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണതത്തിനായി പണം ചെലവഴിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം - കൃത്യനിഷ്ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടം ഒഴിവാക്കണം. വ്യക്തിനിഷ്ഠമായി പല ഗുണങ്ങളും ഉണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം നേടും. അവിവേകം പ്രവര്‍ത്തിക്കാതിരിക്കുക.
ധനു - ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കു ന്നവര്‍ക്ക് തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
മകരം - പുതിയ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കലാകാരന്മാര്ക്ക് ഏറ്റവും നല്ല സമയമാണ്. കാര്യപ്രാപ്തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. തടസ്സങ്ങളെ തരണം ചെയ്യും.
കുംഭം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
മീനം - ചില പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കും. ആര്ഭാഗകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. കൃഷിയില്‍ ലാഭം ഉണ്ടാകും. ജനസമ്മതിയുണ്ടാകും. കലാപരമായ താല്പര്യം പ്രകടിപ്പിക്കും. നേത്രരോഗം മാറും.
-
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications