Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾക്ക് ആര്‍ഭാടകരമായ ജീവിതം, വരുമാനം വര്‍ധിക്കും, നിഗൂഢശത്രുക്കളെ കരുതിയിരിക്കണം, രാശിഫലം

കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഇവർക്ക് ശ്രേയസ്സും സ്വന്തമാക്കാൻ സാധിക്കും. ചിങ്ങം രാശിക്കാർക്ക് പുതിയ വരുമാനമാർഗം കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ രാശിപ്രകാരമുളള ജ്യോതിഷഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഊഹക്കച്ചവടം ലാഭകരമാകും. കട ബാധ്യത കുറയ്ക്കാനാകും. അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സാമ്പത്തിക പരാധീനതകള്‍ മാറും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദര സഹായം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് അനുകൂലാവസ്ഥ ഉണ്ടാകും. യാത്രകള്‍ക്ക് പറ്റിയ സമയം. കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കൃത്യനിഷ്ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്. കലഹസ്വഭാവം ഉപേക്ഷിക്കണം. ആരോഗ്യപരമായി നല്ല സമയമാണ്. ധനലാഭം ശ്രേയസ്സ് എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നഷ്ടധനം തിരികെ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. കാര്യപ്രാപ്തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ചില പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആര്‍ഭാടകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നിഗൂഢശത്രുക്കളെ കരുതിയിരിക്കുക.

Today Horoscope in Malayalam

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പ്രവര്‍ത്തനശൈലി മാറും. ധനനഷ്ടം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പരുഷമായി പെരുമാറും. മാനസിക അസ്വസ്ഥത ഉണ്ടാകും. നിയമഞ്ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക് ഉണ്ടാകാതെ നോക്കണം. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താന ലബ്ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ധീരതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും. കായികരംഗങ്ങളില്‍ ശോഭിക്കും. പലകാര്യങ്ങളിലും ഉദാരമായ നിലപാട് സ്വീകരിക്കും. കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ്ഗുണം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സന്താനങ്ങള്‍ക്കു വിവാഹകാര്യം ശരിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ചെറുയാത്രകള്‍ ആവശ്യമാകും. വരുമാനം വര്‍ധിക്കും. വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണ്. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+