Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് സാമ്പത്തികോന്നതി ഉണ്ടാകും, പ്രശസ്തി വര്‍ധിക്കും, സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും, രാശിഫലം അറിയാം

മേടം - മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കര്‍മമേഖലയില്‍ അലസത കാണിക്കും. പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ഇടവം - സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും. പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങളനുഭവപ്പെടും. എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.

മിഥുനം - പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും. പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളില്‍ നിന്നും വിജയിക്കും. സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.

Today Horoscope in Malayalam

കര്‍ക്കടകം - കുടുംബപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വച്ചുപുലര്‍ത്തും. കൂടുതല്‍ അറിവു സമ്പാദിക്കാന്‍ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും.

ചിങ്ങം - വിശിഷ്ടവസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രതിയോഗികളെ പരാജയപ്പെടുത്തും.

കന്നി - പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാടങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.

തുലാം - സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രയത്‌നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

Today Horoscope in Malayalam

വൃശ്ചികം - സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്.
കര്‍മപഥങ്ങളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.

ധനു - പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മകരം - എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോന്നാനും കുടുംബസംഗമത്തിനു യോഗമുണ്ട്. ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്ബന്ധമുണ്ടാകും.

കുംഭം - വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വേണ്ടതു ചെയ്യുക. സഹോദരഗുണം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ അന്തസ്സ് വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും.

മീനം - കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്തും. മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+