Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾക്ക് ഉയര്‍ന്ന ധനലാഭം, ആര്‍ഭാടങ്ങള്‍ കാണിക്കും, സ്ത്രീകളോട് ഉടക്കാൻ നിൽക്കരുത്, രാശിഫലം

ധനു രാശിക്കാരാണ് നിങ്ങളെങ്കിൽ ഇന്നത്തെ ദിവസം ആരോടും, പ്രത്യേകിച്ച് സ്ത്രീകളോട് കലഹത്തിന് നിൽക്കാതിരിക്കുന്നതാണ് ബുദ്ധി. ഇവർക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചേക്കും. മകരം രാശി ആണെങ്കിൽ വിദേശത്ത് നിന്ന് പണമെത്തും. ഇന്നത്തെ രാശിഫലം വായിക്കാം

മേടം - പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. പങ്കുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്തുവകകള്‍ സമ്പാദിക്കും.

Today Horoscope in Malayalam

ഇടവം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. ബന്ധുക്കളുമായുള്ള പിണക്കും തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത. ഉയര്‍ന്ന ധനലാഭം ഉണ്ടാകും.

മിഥുനം - ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മനോവ്യാകുലത മാറും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും.

കര്‍ക്കടകം - ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

ചിങ്ങം - പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായ സഹകരണങ്ങള്‍ ധാരാളം ലഭിക്കും. വിദ്യാഭ്യാസരംഗത്തു പ്രശ്‌നങ്ങളുണ്ടാകും. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. സഹോദരഗുണം ഉണ്ടാകും.

കന്നി - അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും. ബന്ധുക്കളുമായുള്ള പിണക്കം തീരും. ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും.

Today Horoscope in Malayalam

തുലാം - സഹോദരഗുണം ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ ഉണ്ടാകും. യാത്രകള്‍ക്ക് പറ്റിയ സമയം. കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും.

വൃശ്ചികം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും. അപവാദങ്ങള്‍ മറികടക്കും.

ധനു - കലഹസ്വഭാവം ഉപേക്ഷിക്കണം. ആരോഗ്യപരമായി നല്ല സമയമാണ്. ധനലാഭം, ശ്രേയസ്സ് എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നഷ്ടധനം തിരികെ ലഭിക്കും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. കലാരംഗത്തു ശോഭിക്കും. സ്ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്.

മകരം - കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും.

കുംഭം - പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നിഗൂഢശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും. കലാരംഗത്തു ശോഭിക്കും.

മീനം - ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. അപവാദങ്ങള്‍ മറികടക്കും. അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്ടപ്പെടും. ജീവിതരീതി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+