Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർക്ക് വിദേശത്ത് നിന്ന് വരുമാനം, കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍, ഉന്നതരുമായി ബന്ധം, രാശിഫലം

ചിങ്ങം രാശിക്കാർക്ക് ജീവിതവുമായി ബന്ധപ്പെട്ട ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ കഴിയും. ഇവർക്ക് യാത്രാഗുണവും കാണുന്നു. തുലാം രാശിക്കാർക്ക് ഉന്നതരുമായി ബന്ധം സ്ഥാപിക്കാനാകും. വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടായേക്കും. നിങ്ങളുടെ രാശിഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടി വരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍രംഗത്ത് ചില പ്രശ്‌നത്തിനു സാധുത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സഹപ്രവര്‍ത്തകര്‍ അസൂയയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+