Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹം നടക്കാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരും, പലവിധ സാമ്പത്തിക നേട്ടം, രാശിഫലം

കർക്കിടകം രാശിക്കാർ ജോലി അന്വേഷിച്ച് വിദേശത്ത് പോകാനിരിക്കുകയാണോ. എങ്കിൽ നിങ്ങൾക്ക് ഭാഗ്യമുണ്ട്. ജോലി കിട്ടാൻ തന്നെയാണ് സാധ്യത. അതേസമയം തുലാം രാശിക്കാർക്ക് വിദേശയാത്രയ്ക്ക് തടസ്സം നേരിടും. നിങ്ങളുടെ രാശിഫലം അറിയാം.

മേടം - ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു കൂടും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും.

Today Horoscope in Malayalam

ഇടവം - വാഹനം മാറ്റിവാങ്ങാന്‍ നിര്‍ബന്ധിതനാകും. കുടുംബസമേതം പുണ്യസ്ഥല ങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മരംഗത്ത് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ആത്മവിശ്വാസക്കുറവ് മുഖേന പൊതുപ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേസുകളില്‍ വിജയിക്കും.

കര്‍ക്കടകം - സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

കന്നി - സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. വരവിനെക്കാള്‍ ചെലവു കൂടും. ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വസ്തുവകകള്‍ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും.

Today Horoscope in Malayalam

തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

വൃശ്ചികം - കുടുംബാന്തരീക്ഷം സന്തോഷകരമാകും. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കു തടസ്സം ഉണ്ടാകില്ല. പുണ്യസ്ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം - വിദ്യാര്‍ത്ഥികള്‍ക്കു ശ്രദ്ധേയമായ നേട്ടം സാധ്യമാകും. തൊഴിലന്വേഷകര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. .

കുംഭം - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

മീനം - ചെലവ് കര്‍ശനമായി നിയന്ത്രിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം. അധികജോലി ഏറ്റെടുക്കേണ്ടിവരും. തൊഴില്‍ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കള്‍മൂലം സന്തോഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+