വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും, സര്‍വ്വകാര്യവിജയം, യാത്രാനേട്ടം, ഇന്നത്തെ നാള്‍ഫലം
മേടം - സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
ഇടവം - അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും. പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. വിദേശത്തുനിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മിഥുനം - ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.

കര്‍ക്കടകം - കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭവന നിര്‍മ്മാണം തടസ്സപ്പെടും. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. ഉത്തരവാദിത്തങ്ങള്‍ കൂടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം.
ചിങ്ങം - വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
കന്നി - ശത്രുപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. സുഹൃദ്ഗുണം ഉണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും.
തുലാം - ദൂരയാത്രകള്‍ വേണ്ടിവരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും. കലാരംഗതത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും.
ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും.

വൃശ്ചികം - കൃഷി വിളകളില്‍നിന്നു ലാഭം ഉണ്ടാകും. കര്‍മനിപുണത ഉണ്ടാകും. ധനനഷ്ടം കുറയും. സ്വജനാനുകൂല്യം ഉണ്ടാകും. മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.
ധനു - സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത.
മകരം - സമൂഹത്തില്‍ മാനിക്കപ്പെടും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ധനധാന്യസമൃദ്ധി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വിളവ് ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.
കുംഭം - അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും.
മീനം - ആഡംബരപ്രിയം ഉണ്ടാകും. പിടിവാശി ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. കളത്രപുത്രാദികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും.












Click it and Unblock the Notifications