Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കും, വിദേശത്ത് നിന്നും ധനലാഭം, ചതി, വഞ്ചന എന്നിവ സൂക്ഷിക്കണം, നാൾഫലം

മേടം - ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം.

ഇടവം - മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളില്‍ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും.

മിഥുനം - മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം - യാത്രകളും അനാവശ്യ ചെലവുകളും കുറയ്ക്കണം. ബന്ധുജനങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും.

ചിങ്ങം - സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്.

കന്നി - വാക്കുതര്‍ക്കങ്ങളില്‍ക്കൂടി ശത്രുക്കളെ സമ്പാദിക്കും. അന്യരെ സഹായിക്കും. ഭാര്യയുമായുള്ള പിണക്കം മാറ്റും. ശരീരസുഖം നന്നേ കുറയും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധി.

തുലാം - ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കാര്‍ഷികവിളകള്‍ക്ക് നല്ല വില ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുക വഴി മനഃസന്തോഷം വര്‍ദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ സാദ്ധ്യമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

Today Horoscope in Malayalam

വൃശ്ചികം - ഗൃഹത്തില്‍ അസ്വസ്ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും. ബിസിനസ്സില്‍ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും.

ധനു - കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യത. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് തടസം നേരിടും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും.

മകരം - പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

കുംഭം - ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

മീനം - സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും. സുഖഭോഗങ്ങള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+