ശത്രുക്കളെ മിത്രങ്ങളാക്കും, പുതിയ വസ്തുവകകള്‍ വാങ്ങും, നല്ല വാര്‍ത്ത കേള്‍ക്കും, ധാരാളം യാത്രകള്‍ ഉണ്ടാകും
മേടം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനലബ്ധിക്കായി കാര്‍ത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.
ഇടവം - കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും. അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
മിഥുനം - വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിട വരും. കര്‍മ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. സന്താനങ്ങളാല്‍ മനഃസമാധാനക്കുറവ് അനുഭവപ്പെടും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി.

കര്‍ക്കടകം - തീര്‍ത്ഥയാത്രകള്‍ ഉണ്ടാകും. സ്വജനാനുകൂല്യം ഉണ്ടാകും. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്തുവകകള്‍ വാങ്ങും. പുതിയ തൊഴില്‍ ചെയ്യുവാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ചിലര്‍ മനസ്സില്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തരങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.
ചിങ്ങം - പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത കാണിക്കും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.
കന്നി - കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്ക്കണം. സാമ്പത്തിക പ്രതിസന്ധി മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഇന്ന് ഒരു നൂതന സുഹൃത്ബന്ധം ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും.
തുലാം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

വൃശ്ചികം - ശത്രുക്കള്‍ കുറയും. പണമിടപാടില്‍ ശ്രദ്ധിക്കണം. നല്ല വാര്‍ത്ത കേള്‍ക്കും. ധാരാളം യാത്രകള്‍ ഉണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമായിരിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. വര്‍ദ്ധിക്കും.
ധനു - ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും.
മകരം - സാമ്പത്തിക പുരോഗതി. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും.
മനഃസമാധാനം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.
കുംഭം - ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. പെട്ടന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. സഹോദര ഗുണം ഉണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
മീനം - പ്രവര്‍ത്തന രംഗത്തു ശ്രദ്ധിക്കണം. ക്രയവിക്രയത്തില്‍ നഷ്ടം സംഭവിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വാരം. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും. സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും.












Click it and Unblock the Notifications