Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ വിദേശയാത്രാ മോഹം സഫലമാകും, സുഹൃത്തുക്കൾ വഴി സാമ്പത്തികലാഭം, രാശിഫലം

മിഥുനം രാശിക്കാർക്ക് ജീവിത പങ്കാളിയിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവം നേരിടേണ്ടതായി വരും. ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും. കർക്കിടം രാശിക്കാർക്ക് വളരെ നാളുകളായി ശ്രമിച്ച് കൊണ്ടിരുന്ന സ്ഥലംമാറ്റം ലഭിക്കും. നിങ്ങളുടെ രാശിഫലം അറിയണ്ടേ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ധനനഷ്ടത്തിന് സാധ്യതയുള്ളതിനല്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - കൂട്ടുബിസിനസ്സ് നഷ്ടത്തിലാകാന്‍ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹം പ്രകടമാകും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറും. മുന്‍കോപം നിയന്ത്രിക്കണം. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.

Today Horoscope in Malayalam

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഏറെനാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ശത്രുശല്യം വര്‍ദ്ധിക്കും. യാത്രാഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധികച്ചെലവ് ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ മാറും. എതിര്‍പ്പുകളെയും, തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - നിസ്സാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. വിദേശത്തു ജോലിയുള്ളവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാവും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയാത്ര സഫലമാകും. സ്ത്രീകള്‍ മുഖേന സാമ്പത്തികലാഭം ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മാതാവിന് രോഗസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അപവാദങ്ങള്‍ നേരിടേണ്ടിവരും. ശത്രുശല്യം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാന്‍ സാധിക്കും. വിദേശയാത്രാ യോഗം കാണുന്നു.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങളുടെ നേട്ടത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സം നേരിടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വിദേശത്തുനിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം. പങ്കു കച്ചവടത്തില്‍ ചതിവുപറ്റാന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+