Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതം മാറിമറിയും, ആ സുഹൃത്ത് വിചാരിച്ചാൽ മതി, ഈ നാളുകാരെ കാത്തിരിക്കുന്നത് എന്ത്? അറിയാം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃ
ത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

ഇടവം - രാഷ്ട്രീയക്കാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. മാതാവിന്റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Today Horoscope in Malayalam

കര്‍ക്കടകം - ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. വീടുവിട്ടു നില്‍ക്കാനിടവരും.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങി
ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

കന്നി - എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം ശാന്തമാകും.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

Today Horoscope in Malayalam

വൃശ്ചികം - കര്‍മരംഗത്തു മാറ്റങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധക്കേണ്ട സമയമാണ്. വരുവുചെലവുകള്‍ ഒത്തുപോകും. ലഘുവായ അസുഖങ്ങള്‍ തലപൊക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല
സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും.

മകരം - തൊഴില്‍ത്തര്‍ക്കങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന
വര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

മീനം - പ്രതിസന്ധികളില്‍ സുഹൃത്‌സഹായം ഉണ്ടാകും. കാര്യവിഘ്‌നങ്ങള്‍ മാറും. യാത്രാവേളയില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+