Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, അപവാദപ്രചാരണങ്ങള്‍ മറികടക്കും, ശത്രുക്കള്‍ കൂടും, നാൾഫലം

മേടം - ശത്രുക്കള്‍ കൂടും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും.

ഇടവം - ശാരീരികമായി കരുത്തു വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയും. പുതിയ വീടു പണിയാന്‍ തീരുമാനിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും.

വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ
വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ

മിഥുനം - കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ദാമ്പത്യ ദീവിതം സന്തോഷപ്രദമായിരിക്കും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയര്‍ സഹായസഹകരണങ്ങള്‍ നല്‍കും. മാതാവിന് ശാരീരിക സുഖങ്ങള്‍ അനുഭവപ്പെടും.

Today Horoscope

കര്‍ക്കടകം - ഈശ്വരവിശ്വാസം കുറയരുത്. പ്രവര്‍ത്തനരംഗങ്ങളില്‍ ലഘുവായ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. നല്ല ആരോഗ്യം ഉണ്ടാകും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ചിങ്ങം - ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം.

ചിതലുകൾ വലിയ വില്ലന്മാർ, നിങ്ങളറിയാതെ വീടും ഫർണിച്ചറും നശിപ്പിക്കും, എങ്ങനെ ചിതലിനെ തുരത്താം? അറിയാം
ചിതലുകൾ വലിയ വില്ലന്മാർ, നിങ്ങളറിയാതെ വീടും ഫർണിച്ചറും നശിപ്പിക്കും, എങ്ങനെ ചിതലിനെ തുരത്താം? അറിയാം

കന്നി - വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറണം. ബന്ധുജനങ്ങളില്‍ നിന്നു സഹായം ഉണ്ടാകും. കര്‍മസ്ഥാനം മാറും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.

തുലാം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

Today Horoscope

വൃശ്ചികം - കുടുംബത്തില്‍ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കിട്ടാക്കടങ്ങള്‍ കിട്ടിത്തുടങ്ങും. കാര്‍ഷികരംഗം വിപുലീകരിക്കും. എല്ലാ രംഗത്തും വിജയം കൈവരിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും കൈവരും.

ധനു - പുതിയ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സഹോദരസ്ഥാനീയര്‍ ഗൃഹത്തിലെത്തും. വിനോദങ്ങളില്‍ പങ്കെടുക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും. ഇഷ്ടഭക്ഷണലാഭമുണ്ടാകും.

മകരം - ആരോഗ്യം മെച്ചപ്പെടും. കുടുംബപ്രശ്‌നങ്ങള്‍ രമ്യമായി പരിഹിക്കും. കലാപരമമായ കഴിവ് പ്രകടിപ്പിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാകും. അപവാദപ്രചാരണങ്ങള്‍ തരണം ചെയ്യേണ്ടി വരും.

കുംഭം - പുണ്യക്ഷേത്രദര്‍ശനം ഉണ്ടാകും. ഏറ്റെടുത്ത ജോലികല്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. അവിചാരിതമായി ധനലാഭം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും.

മീനം - രാഷ്ട്രീയക്കാര്‍ക്കും കലാകാരന്മാര്‍ക്കും ഈ അവസരം നന്നായിരിക്കും. വിരോധികളെ പരാജയപ്പെടുത്തും. സര്‍വീസില്‍ സ്ഥിരപ്പെടും. കര്‍മരംഗത്തു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+