Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സന്തുഷ്ടജീവിതം, വിദേശയാത്ര, നിങ്ങളുടെ ഇന്നത്തെ രാശിഫലം

astrology

തുലാം രാശിക്കാരായ ആളുകൾക്ക് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനുളള സാധ്യതയുണ്ട്. ബിസിനസ്സ് രംഗത്തുളളവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും.

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ശത്രുക്കളിൽ നിന്നുളള ഉപദ്രവം കൂടും. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധി വരെ മാറും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം

മേടം

മേടം

ഉദ്യോഗസ്ഥ സംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇടവം

ഇടവം

നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും.

മിഥുനം

മിഥുനം

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകം

കര്‍ക്കടകം

വിഭവപുഷ്ടി ഉണ്ടാകും. ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാകും. നേത്രരോഗം മാറും. ഗൃഹോപകരണങ്ങള്‍ വാങ്ങും. സന്താനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

ചിങ്ങം

ചിങ്ങം

ജീവിത പങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

കന്നി

കന്നി

ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം കുറയും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം.

തുലാം

തുലാം

വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.

വൃശ്ചികം

വൃശ്ചികം

വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാരികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും.

ധനു

ധനു

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

മകരം

മകരം

ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താനശ്രേയസ്സു ണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും. എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മാറും.

കുംഭം

കുംഭം

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികല്‍ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.

മീനം

മീനം

സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. കടബാധ്യത കൂടും. പഠനയാത്രകള്‍ ഉണ്ടാകും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുകക്കളിലല്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+