Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിചാരിത ധനലാഭം; വിവാഹം, പഠനം എന്നിവയിലും ഈ രാശിക്കാര്‍ക്ക് ശുഭ പ്രതീക്ഷ, നിത്യജ്യോതിഷം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും.

ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണം.

മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവിന് അസുഖങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും.

കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.

കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരമാറുകയും ചെയ്യും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും.

തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

astro-1

വൃശ്ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്ഥാനീയര്‍ക്ക് അനാരോഗ്യം. ആരോഗ്യപരമായി നല്ല കാലം. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈദദ്ധ്യം പ്രദര്‍ശിപ്പിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+