Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമുണ്ടാക്കാൻ പല വഴികൾ തുറന്നുകിട്ടും, ഉല്ലാസയാത്ര പോകും, പ്രശസ്തി നേടും, രാശിഫലം

ചിങ്ങം രാശിക്കാർക്ക് വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സം മാറിക്കിട്ടും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. കന്നി രാശിക്കാർക്ക് പണച്ചിലവ് കൂടും. ജോലിയിൽ സ്ഥലം മാറ്റപ്പെടാനും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക് ചില്ലറ റിപ്പയര്‍ ആവശ്യമായി വരും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

Today Horoscope in Malayalam

മിഥുനം - ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

കര്‍ക്കടകം - സഹോദരങ്ങളില്‍ നിന്ന് പല നേട്ടം ഉണ്ടാകും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സന്താനഗുണം ഉണ്ടാകും. മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും.

ചിങ്ങം - ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണ മുഖേന ഗാര്‍ഹിക സുഖം കുറയും.

കന്നി - ആര്‍ഭാടജീവിതം മൂലം പണച്ചെലവ് ഉണ്ടാകും. ഭൂസ്വത്ത് സംബന്ധമായ ക്രയവിക്രയത്തില്‍ ഏര്‍പ്പെടും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. കുടുംബത്തിലെ സ്വസ്ഥതക്കുറവ് പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.

Today Horoscope in Malayalam

തുലാം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരികുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.

വൃശ്ചികം - ഉദ്ദേശിച്ച കാര്യം നേടാന്‍ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്തിയും പ്രദര്‍ശിപ്പിക്കും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. വാഹനലാഭം ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

ധനു - സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.

മകരം - ജനങ്ങള്‍ക്കിടയില്‍ പ്രശസ്തി വര്‍ധിക്കും. ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈവശം വന്നുചേരും. വാഹനങ്ങളില്‍ നിന്ന് വരുമാന വര്‍ധനവുണ്ടാകും. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകും.

കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭീവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മനസിന് വിഷമമുണ്ടാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

മീനം - ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താന്‍ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+