Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും, അപകീര്‍ത്തിക്ക് സാദ്ധ്യത, നാള്‍ഫലം

മേടം - വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

ഇടവം - പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. ധനസ്ഥിതി ഉയരും.

Today Horoscope in Malayalam

കര്‍ക്കടകം - അധികച്ചെലവുകള്‍ ഒഴിവാക്കാനാകും. കുടുംബാംഗങ്ങളുടെ സഹകരണം ഗുണം ചെയ്യും. നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. ശ്രേയസ്സു വര്‍ധിക്കും. മേലധികാരികള്‍മൂലം നേട്ടങ്ങളുണ്ടാകും. ആപത്ഘട്ടങ്ങളെ തരണം ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും.

ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

കന്നി - നേതൃപദവി ഏറ്റെടുക്കും. കര്‍മഗുണം കുറയാനിടയുണ്ട്. കുടുംബപരമായി മെച്ചപ്പെട്ട സമയമാണ്. സന്താനശ്രേയസ്സുണ്ടാകും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

Today Horoscope in Malayalam

വൃശ്ചികം - ഊഹക്കച്ചവടം ഒഴിവാക്കണം. വ്യക്തിനിഷ്ഠമായി പല ഗുണങ്ങളും ഉണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം നേടും. അവിവേകം പ്രവര്‍ത്തിക്കാതിരിക്കുക. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹതത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാധ്യത.

മകരം - കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. തടസ്സങ്ങളെ തരണം ചെയ്യും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

മീനം - കൃഷിയില്‍ ലാഭം ഉണ്ടാകും. ജനസമ്മതിയുണ്ടാകും. കലാപരമായ താല്‍പര്യം പ്രകടിപ്പിക്കും. നേത്രരോഗം മാറും. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആലോചിച്ചു പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+