കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം

  • By Anil Perunna
Google Oneindia Malayalam News
astrology

തുലാം രാശിക്കാർക്ക് അപ്രതീക്ഷിതമായി ചില സമ്മാനങ്ങൾ ലഭിക്കാനുളള സാധ്യത ഉണ്ട്. ഇവർക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തൊഴിൽ ഇല്ലാത്തവർക്ക് പുതിയ ജോലിക്കുളള അവസരങ്ങൾ ലഭിക്കും.

ധനു രാശിക്കാർ ഇന്നത്തെ ദിവസം സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. കൃഷിക്കാരാണെങ്കിൽ പണം നഷ്ടമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം

മേടം

ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം.

ഇടവം

ഇടവം

മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും.

മിഥുനം

മിഥുനം

മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കര്‍ക്കടകം

കര്‍ക്കടകം

യാത്രകളും അനാവശ്യ ചെലവുകളും കുറയ്ക്കണം. ബന്ധുജനങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.

ചിങ്ങം

ചിങ്ങം

സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

12 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ഭാ​ഗ്യം; 3 രാശിക്കാർക്ക് രാജയോ​ഗത്തിന് സമാനമായ ദിനങ്ങൾ!!12 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ഭാ​ഗ്യം; 3 രാശിക്കാർക്ക് രാജയോ​ഗത്തിന് സമാനമായ ദിനങ്ങൾ!!

കന്നി

കന്നി

വാക്കുതര്‍ക്കങ്ങളില്‍ക്കൂടി ശത്രുക്കളെ സമ്പാദിക്കും. അന്യരെ സഹായിക്കും. ഭാര്യയുമായുള്ള പിണക്കം മാറ്റും. ശരീരസുഖം നന്നേ കുറയും.

തുലാം

തുലാം

ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കാര്‍ഷികവിളകള്‍ക്ക് നല്ല വില ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുക വഴി മനഃസന്തോഷം വര്‍ദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ സാദ്ധ്യമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

വൃശ്ചികം

വൃശ്ചികം

ഗൃഹത്തില്‍ അസ്വസ്ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും

ധനു

ധനു

കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം

മകരം

മകരം

പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

കുംഭം

കുംഭം

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.

മീനം

മീനം

സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും. സുഖഭോഗങ്ങള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.

English summary
Today Horoscope: Number of enemies will increase, money will come from abroad, marital life will be satisfied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X