Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയിൽ പ്രമോഷന് തടസ്സം, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, സഹോദരനുമായി പിണങ്ങാനിടയുണ്ട്, നാൾഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

ഇടവം - ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനെ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും, പൂര്‍വികസ്വത്ത് അനുഭവിക്കും, ഉപരിപഠനം സാധ്യമാകും, നാൾഫലം
പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും, പൂര്‍വികസ്വത്ത് അനുഭവിക്കും, ഉപരിപഠനം സാധ്യമാകും, നാൾഫലം

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Today Horoscope

കര്‍ക്കടകം - ദുര്‍വ്യയം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. ഭൂസ്വത്തു വില്‍ക്കരുത്. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

പുതിയ ബിസിനസ്സ് തുടങ്ങാൻ സാധ്യത, സാമ്പത്തിക പുരോഗതിയുണ്ടാകും, സാമ്പത്തിക വാരഫലം
പുതിയ ബിസിനസ്സ് തുടങ്ങാൻ സാധ്യത, സാമ്പത്തിക പുരോഗതിയുണ്ടാകും, സാമ്പത്തിക വാരഫലം

കന്നി - സഹോദരനുമായി പിണങ്ങാനിടയുണ്ട്. വ്യാപാരികള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ അലസത കാട്ടും. ആത്മീയബോധം ഉണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

Today Horoscope

വൃശ്ചികം - കുടുംബ പുരോഗതി നേടും. ആഗ്രഹങ്ങള്‍ നിറവേറും. ഉത്സാഹശീലവും കര്‍മശേഷിയും ഉണ്ടാകും. സല്‍പ്പേര് സമ്പാദിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും.

മകരം - പൊതുജന സമ്മതിയുമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഭൂസ്വത്തു വാങ്ങും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

മീനം - കര്‍മപുരോഗതിയുണ്ടാകും. രോഗശാന്തിയുണ്ടാകും. പുണ്യപ്രവൃത്തി ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+