Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് കടം വീട്ടാനാകും, സാമ്പത്തിക പരാധീനതകള്‍ മാറും, ശത്രുക്കളുടെ മേല്‍ വിജയം നേടും, നാൾഫലം

മേടം - മുന്‍കോപം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും.

ഇടവം - ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഊഹക്കച്ചവടം ലാഭകരമാകും. കട ബാധ്യത കുറയ്ക്കാനാകും. സന്താനലബ്ധിക്കായ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ
വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം - സാമ്പത്തിക പരാധീനതകള്‍ മാറും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദര സഹായം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

Today Horoscope

ചിങ്ങം - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും.

കന്നി - വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും.

അശ്രദ്ധ കാരണം ധനനഷ്ടം, ഈ നാളുകാർക്ക് പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍, സാമ്പത്തിക വാരഫലം
അശ്രദ്ധ കാരണം ധനനഷ്ടം, ഈ നാളുകാർക്ക് പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍, സാമ്പത്തിക വാരഫലം

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണതത്തിനായി പണം ചെലവഴിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.

Today Horoscope

വൃശ്ചികം - കൃത്യനിഷ്ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

ധനു - ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും.

മകരം - പുതിയ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. കാര്യപ്രാപ്തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

കുംഭം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും.

മീനം - ചില പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആര്‍ഭാഗകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+