ഈ രാശിക്കാർ വാഹനയാത്ര സൂക്ഷിക്കണം, വിദേശത്ത് ജോലി കിട്ടും, നിങ്ങളുടെ നാൾഫലം അറിയാം
ഇടവം രാശിക്കാർക്ക് കയ്യിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ, ആശങ്ക വേണ്ട. നഷ്ടപ്പെട്ട പണം ഇവർക്ക് തിരികെ ലഭിക്കും. എല്ലാ തടസ്സങ്ങളേയും മറികടക്കാൻ ഇവർക്ക് ഇന്ന് സാധിക്കും.
മിഥുനം രാശിക്കാരുടെ കടബാധ്യതകൾ തീർക്കാനുളള അവസരം വരും. ഇവരുടെ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം..

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിഘ്‌നങ്ങളെ തരണം ചെയ്യും. ദൈവാനുകൂല്യം ഉണ്ടാകും. നഷ്ടധനം തിരികെ ലഭിക്കും. ധാര്‍മിക കാര്യങ്ങളില്‍ ഇടപെടും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ് ഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സല്‍ക്കാരാനുഷ്ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ വണം കര്‍മപ്രതിസന്ധിളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യവുകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏതുകാര്യവും നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്ക്കാനാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതെ നോക്കണം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്. മനോവ്യാകുലതകള്‍ മാറും.












Click it and Unblock the Notifications