Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് നല്ല നാൾ, വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, കുടുംബസ്വത്ത് അനുഭവിക്കാം

മേടം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോ
ഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും.

ഇടവം - വസ്തു, വാഹനാദികള്‍ സമ്പാദിക്കും. കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും. പാരമ്പര്യസ്വത്തിനെച്ചൊല്ലി വ്യവഹാരത്തില്‍ ഏര്‍പ്പെടും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

Horoscope in Malayalam

കര്‍ക്കടകം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. മനോവിഷമതകള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.

കന്നി - കൃഷിക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ദേഹാരിഷ്ടകള്‍ക്കു കുറവുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലല്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീ
വിതത്തിലെ അസംതൃപ്തി മാറും.

Horoscope in Malayalam

വൃശ്ചികം - വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. ദൈവിക അനുഷ്ഠാനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദേഹാരിഷ്ടകള്‍ക്കു ശമനമുണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.

ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം.

മകരം - മറ്റുള്ളവര്‍ക്കു സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്തു ലഘുവായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തികളു
മായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. മുന്‍കോപം നിയന്ത്രിക്കണം.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകട
മാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും.

മീനം - സുഹൃത്തുക്കള്‍മൂലം മനോവിഷമതകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വിദേശത്തുനിന്നു ധനാഗമം ഉണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+