ഈ നാളുകാർക്ക് ഇന്ന് ആഗ്രഹസാഫല്യം ഉണ്ടാകും, അപ്രതീക്ഷിത അനുഭവങ്ങളും, നല്ല വരുമാനം, ഇന്നത്തെ നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശുഭകരമായ ദിവസമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. തൊഴില്‍ അസ്വസ്ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില വിഷമഘട്ടം ഉണ്ടാകും. ബന്ധു വിരോധത്തിനും സാധുത. വിദേശത്തു നിന്നും മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഭദ്രത ഉണ്ടാകും. സര്‍വ്വകാര്യവിജയം, പിതൃഗുണം എന്നിവ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിച്ചു ചെയ്യുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജനപ്രീതി ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ഉറച്ച തീരുമാനങ്ങള്‍ ഗുണം ചെയ്യും. വ്യാപാരരംഗത്തു മാറ്റങ്ങള്‍ വരുത്തും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂലസമയമല്ല. പിതൃഗുണം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കാര്യസാധ്യത ഉണ്ടാകും. വ്യവസായികള്‍ക്കു ശുഭകരമായ വാരമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അനാവശ്യചിന്തകള്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രാനേട്ടം കാണുന്നു.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
തൊഴില്‍ പ്രതിസന്ധികള്‍ നീങ്ങും. ദാമ്പത്യസുഖം ഉണ്ടാകും. ചെറുയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ഏതുകാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. മനക്ലേശവും, യാത്രാക്ലേശവും ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. കൃത്യനിഷ്ഠ കുറയും. ആരോഗ്യക്ലേശം ഉണ്ടാകും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത. യാത്രാക്ലേശം കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അശ്രദ്ധകാരണം അപകടങ്ങള്‍ പറ്റും. യാത്രാവേളകളില്‍ നഷ്ടങ്ങളുണ്ടാകാം. തൊഴില്‍ക്ലേശം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. കര്‍മരംഗത്ത് പ്രശസ്തി ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ്മരംഗത്തു പുതിയ മാറ്റങ്ങള്‍ വരുത്തും. ദാമ്പത്യപ്രശ്‌നങ്ങള്‍ തീരും. അപ്രതീക്ഷത അനുഭവങ്ങള്‍ ഉണ്ടാകും. ഔഷധസേവകൊണ്ടു ഗുണം ഉണ്ടാകും. ഇഷ്ടജനങ്ങളുമായിട്ടുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും. വാഹനഉപയോഗത്തില്‍ നിയന്ത്രണം വേണം. ശത്രുപക്ഷത്തുള്ളവര്‍ മിത്രങ്ങളായിത്തീരും. ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗികമേഖലയിലും ശോഭിക്കാനിടവരും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
ദേഹാസ്വസ്ഥതകള്‍ കുറയും. കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. പുതിയ ജോലി കിട്ടാനിടയുണ്ട്. യുവജനങ്ങള്‍ക്കു നല്ല വിവാഹാലോചനകള്‍ വരും. കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. വിശേഷ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/4)
ശത്രുക്കളെ നേരിടാന്‍ പ്രയാസപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധ കുറയും. വാക്കുപാലിക്കാന്‍ കഴിയില്ല. വരവില്‍ കവിഞ്ഞ് ചെലവു വര്‍ധിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു ചാടാന്‍ സാധ്യത കാണുന്നു. എത്ര ക്ലേശം സഹിച്ചാലും നിലവിലുള്ള ജോലി നിലനിര്‍ത്തുക.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മനസ്സിന്റെ ആധി വര്‍ധിക്കും. പങ്കുകച്ചവടം ലാഭകരമാകില്ല. ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനസാധ്യത ഉണ്ടാകും. വിവാഹസംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാകാതെ കരുതണം.












Click it and Unblock the Notifications