Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, . സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം, രാശിഫലം

മേടം - മാനസിക സംഘര്‍ഷം മൂലം നിദ്രാഭംഗം അനുഭവപ്പെടും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട.

ഇടവം - സഹോദരനുമായി പിണങ്ങാനിടയുണ്ട്. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരഗുണവും യാത്രാനേട്ടവും ഉണ്ടാകും

മിഥുനം - ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. ആപത്ക്കരമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്ഥമാക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം - കുടുംബകലഹം ഉണ്ടാകാനിടയുണ്ട്. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങിനിന്നവരുമായി ഇണങ്ങും. ബന്ധുസമാഗമം ഉണ്ടാകും. കര്‍മ്മസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത. ഏതു കാര്യത്തിലും അലസതാ മനോഭാവം ഉണ്ടാകും.

ചിങ്ങം - വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. ജീവിത പുരോഗതിയുണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

കന്നി - സ്വപ്രയത്‌നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും. ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത.

തുലാം - ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്ത് സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം അനുഭവപ്പെടും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.

Today Horoscope in Malayalam

വൃശ്ചികം - സംതൃപ്തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും. ബന്ധുഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ ത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍ പെടാതെ ശ്രദ്ധിക്കണം. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത.

ധനു - കുടുംബത്തില്‍ മനഃസമാധാനം. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളില്‍ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ഉദരരോഗത്തിന് സാദ്ധ്യത. മാനസിക ഉല്ലാസത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിജയം സുനിശ്ചിതമായ കാര്യത്തില്‍ പോലും വിപരീതഫലമായിരിക്കും.

മകരം - ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും. നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്ക്കുന്നവര്‍ക്ക് സ്ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.

കുംഭം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്യേണ്ടി വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിസ്സാര രോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും.

മീനം - ധനലാഭം കുറയാനിടയുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. മംഗളകാര്യ ങ്ങളില്‍ പങ്കെടുക്കാനവസരം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+