ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാധ്യത, ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം, പ്രവാസികള്‍ക്ക് പ്രശ്നങ്ങൾ, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കൈയില്‍ പണം തങ്ങുകയില്ല. മനഃസന്തോഷം പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. വിവാഹം കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലം.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉദര സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രവാസികള്‍ക്ക് പലവിധ ബുദ്ധിമുട്ടും തരണം ചെയ്യേണ്ടി വരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പൊതുവേ എല്ലാ കാര്യത്തിലും അലസത പ്രകടമാക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 2/3) - വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യത, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസ ഉണ്ടാകും. കര്‍മ്മസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രശംസ നേടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക് പ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകാം. ശത്രുക്കള്‍ വര്‍ദ്ധിക്കും. സാഹചര്യസമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലസമയമല്ല.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസുകള്‍ വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും.














Click it and Unblock the Notifications