അയല്‍ക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ടാകും, വിദേശത്തെ ജോലി വിട്ട് നാട്ടിൽ വരേണ്ടി വരും, സമയം ശരിയല്ല! നാൾഫലം
മേടം - ശത്രുക്കളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതിയുണ്ടാകും.
ഇടവം - ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയല്‍ക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.
മിഥുനം - പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. ആത്മവിശ്വാസക്കുറവ് മുഖേന പൊതുപ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

കര്‍ക്കടകം - സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. പുതിയ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. മറ്റുള്ളവരില്‍നിന്നു സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ കുറയും. സഹോദരസ്ഥാനീയരില്‍നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ചിങ്ങം - അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.
കന്നി - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വസ്തുവകകള്‍ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.
തുലാം - സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുരിച്ച് ഉത്കണ്ഠാകുലരാകും.

വൃശ്ചികം - അധികജോലി ഏറ്റെടുക്കേണ്ടി വരും. തൊഴില്‍ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കള്‍മൂലം സന്തോഷിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ധനു - രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത പ്രകടമാക്കും. പ്രര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. ജോലിക്കാര്‍ മുഖേന ധനനഷ്ടമുണ്ടാകും.
മകരം - ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകള്‍ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
കുംഭം - അധികചെലവുകള്‍ കൂടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും.
മിഥുനം - ഊഹക്കച്ചവടത്തിലേര്‍പ്പെടും ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
-
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
പ്രണയ ജ്യോതിഷഫലം: പണം പ്രശ്നമാകും, കുടുംബം എതിർക്കും, പ്രണയ വിവാഹം തടസ്സപ്പെടും, ബന്ധത്തിൽ വിളളൽ -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ













Click it and Unblock the Notifications