Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികള്‍ തമ്മില്‍ കലഹം, വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, പലവിധത്തില്‍ ധനാഗമം, നാൾഫലം

മേടം - ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

ഇടവം - കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും.

മിഥുനം - വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും.

astrology

കര്‍ക്കടകം - കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.

ചിങ്ങം - അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

കന്നി - ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു.

തുലാം - പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

astrology

വൃശ്ചികം - കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

ധനു - പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മകരം - വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്. സഹോദരനുമായി പിണങ്ങാനിടയുണ്ട്. വ്യാപാരികള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ അലസത കാട്ടും. ആത്മീയബോധം ഉണ്ടാകും. ദുര്‍വ്യയം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. ഭൂസ്വത്തു വില്‍ക്കരുത്.

കുംഭം - മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം - ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+