Today Horoscope: ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും, സര്‍വ്വകാര്യസിദ്ധി കൈവരും
മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം. നിലനില്‍ക്കും. ധനസമൃദ്ധി ഫലം. സന്താന ശ്രേയസ്സും കുടുംബഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്ടങ്ങള്‍ കാണുന്നു. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം.
ഇടവം - തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
മിഥുനം - നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. സര്‍വ്വകാര്യസിദ്ധി കൈവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും.

കര്‍ക്കടകം - അകല്‍ച്ചയിലുള്ളവരോട് അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കളിക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്.
ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ആഗ്രഹിച്ചതു നടക്കും. ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വര്‍ധിക്കും.
കന്നി - ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകും. ആരോഗ്യകാര്യത്തില്‍ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും.
തുലാം - ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വര്‍ധിക്കും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. നൂതന സംരംഭം തുടങ്ങും.

വൃശ്ചികം - അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ കാര്യങ്ങളില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നില്‍ക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന് അല്‍പം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും.
ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ ഫലം. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. പ്രണയസാഫല്യം കാണുന്നു. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
മകരം - സ്വയം തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അതസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും.
കുംഭം - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.
മീനം - ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. വിദേശത്തുള്ളവ രില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications