Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതനിലവാരം മെച്ചപ്പെടും, വാഹനം മാറ്റിവാങ്ങേണ്ടി വരും, വീട് നിർമ്മാണം നിലയ്ക്കും, നാൾഫലം

മേടം - ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു കൂടും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും.

ഇടവം - വാഹനം മാറ്റിവാങ്ങാന്‍ നിര്‍ബന്ധിതനാകും. കുടുംബസമേതം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മരംഗത്ത് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേസുകളില്‍ വിജയിക്കും.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

Today Horoscope

കര്‍ക്കടകം - സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. മുന്‍കോപം നിയന്ത്രിക്കുക.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി - സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരും. വരവിനെക്കാള്‍ ചെലവു കൂടും. ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും ഉണ്ടാകും.

തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

Today Horoscope

വൃശ്ചികം - കുടുംബാന്തരീക്ഷം സന്തോഷകരമാകും. വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കു തടസ്സം ഉണ്ടാകില്ല. പുണ്യസ്ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം - വിദ്യാര്‍ത്ഥികള്‍ക്കു ശ്രദ്ധേയമായ നേട്ടം സാധ്യമാകും. തൊഴിലന്വേഷകര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

മീനം - ചെലവ് കര്‍ശനമായി നിയന്ത്രിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+