ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം

വിശാഖം, അനിഴം, തൃക്കേട്ട നാളുകാരാണെങ്കിൽ ഇവർക്ക് സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിനുളള സാഹചര്യമുണ്ടാകും. ഇവർക്ക് ധനപരമായും നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങള്‍ക്ക് പരാജയം ഇവയെല്ലാം ഉണ്ടാകുന്നതിനു സാധ്യത. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)
കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്. മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്കു മാറ്റമുണ്ടാകുന്നതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. ധനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനസമൃദ്ധിയുണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം ഇവ കാണുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)
സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്. സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി ഇവ ഫലം. സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷ സമ്മിശ്രഫലം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികം സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മധ്യാഹ്നം കഴിഞ്ഞാല്‍ വളരെ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും. സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. മധ്യാഹ്നത്തോടെ ഗുണകരമായ മാറ്റമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, യാത്രാക്ലേശം, അലച്ചില്‍, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.












Click it and Unblock the Notifications