Get Updates
Get notified of breaking news, exclusive insights, and must-see stories!

Today Horoscope: കുടുംബസ്വത്ത് ഭാഗിച്ചുകിട്ടും, തീരുമാനിച്ച കാര്യം നടത്തും, ചതി സൂക്ഷിക്കണം

മേടം - ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും. നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

ഇടവം - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത.

മിഥുനം - കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും.

Today Horoscope

കര്‍ക്കടകം - ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

ചിങ്ങം - ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധുത കാണുന്നു. ഉത്തരവാദിത്തം കൂടും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

കന്നി - തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

തുലാം - ദാമ്പത്യ പ്രശ്‌നം പരിഹരിക്കും. അധികാരസഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും.

Today Horoscope

വൃശ്ചികം - അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

ധനു - പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

മകരം - ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

കുംഭം - ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും.

മീനം - അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+